ഇന്ത്യയിലെ തെരഞ്ഞെടുപ്പ് പ്രക്രിയയുമായി താരതമ്യം ചെയ്താൽ ഇന്ത്യയിൽ ഒരു പാർലമെന്റ് / നിയമസഭ മണ്ഡലം എന്നുള്ളത് ഒരു സീറ്റ് ആണെങ്കിൽ ബെൽജിയത്തിൽ അത് ഒന്നിലധികമുണ്ട്. അത് കൊണ്ട് തന്നെ ഒരു പാർട്ടിയുടെ തന്നെ ഒന്നിലധികം ആൾക്കാർ ഒരു മണ്ഡലത്തിൽ മത്സരിക്കും. അത് കൊണ്ട് തന്നെ ഓരോ പാർട്ടിക്കും സ്ഥാനാർത്ഥികളുടെ ഒരു ലിസ്റ്റ് ഉണ്ടാകും. മണ്ഡലത്തിൽ ഉള്ള സീറ്റിനേക്കാൾ കൂടുതൽ ആൾക്കാർ പാർട്ടിയുടെ ലിസ്റ്റിലുണ്ടാകാം . ആൾക്കാർക്ക് ഈ ലിസ്റ്റിനെ മൊത്തമായോ അല്ലെങ്കിൽ അതിൽ ഉള്ള ഇഷ്ടമുള്ള വ്യക്തികൾക്ക് ( പരാമാവധി 3 പേർ ) മാത്രമായോ ആയി വോട്ട് ചെയ്യവുന്നതാണ്.
തെരഞ്ഞെടുപ്പ് കഴിഞ്ഞാൽ മണ്ഡലത്തിലെ സീറ്റുകൾ വിവിധ പാർട്ടികൾക്കായി വീതം വെച്ച് നൽകും. ഒരു മണ്ഡലത്തിൽ പോൾ ചെയ്ത മൊത്തം വോട്ടിന്റെ 5 %എങ്കിലും ( ചില ചെറിയ മണ്ഡലങ്ങളിൽ ഇതിൽ 5 % കൂടുതൽ ആകാം) ലഭിച്ച പാർട്ടികൾക്ക് മാത്രമേ സീറ്റിന് അർഹതയുള്ളൂ.
അർഹതയുള്ള പാർട്ടികൾക്ക്, എത്ര ശതമാനമാണോ ആ മണ്ഡലത്തിൽ വോട്ട് ലഭിച്ചത് , ആ മണ്ഡലത്തിലേ മൊത്തം സീറ്റിന്റെ അത്രയും ശതമാനം സീറ്റുകൾ ലഭിക്കും . ഇത്രയും സീറ്റുകൾ, സീറ്റ് ലഭിക്കാൻ വേണ്ട മിനിമം വോട്ടുള്ള ആ പാർട്ടിയുടെ ലിസ്റ്റിലെ ആൾക്കാർക്ക് ലഭിക്കും. യോഗ്യതയുള്ള ആൾക്കാർക്ക് വീതം വെച്ച ശേഷവും സീറ്റ് ബാക്കി ഉണ്ടെങ്കിൽ ബാക്കിയുള്ളവരിൽ നിന്ന് ഏറ്റവും കൂടുതൽ വോട്ട് ലഭിച്ചവർക്ക് നൽകും .
സീറ്റ് ലഭിക്കാൻ വേണ്ട മിനിമം വോട്ട് എന്നുള്ളത് ആ പാർട്ടിക്ക് ലഭിച്ച മൊത്തം വോട്ടിനെ അവർക്കു ലഭിച്ച സീറ്റ് +1 ഹരിച്ചാൽ കിട്ടുന്ന സംഖ്യയാണ്.
സീറ്റ് ലഭിക്കാനുള്ള വോട്ട് ഓരോ വ്യക്തിക്കും ലഭിച്ചില്ലെങ്കിൽ ലിസ്റ്റിന് മൊത്തത്തിൽ ലഭിച്ച വോട്ടുകൾ ഈ ലിസ്റ്റിലുള്ള വ്യക്തികൾക്കു ആളുടെ ലിസ്റ്റിലെ ക്രമമനുസരിച്ചു നൽകപ്പെടും . ഉദാഹരണത്തിന് സീറ്റ് കിട്ടാനുള്ള വോട്ട് ആദ്യത്തെ വ്യക്തിക്ക് ലഭിച്ചില്ലെങ്കിൽ ലിസ്റ്റിന് ലഭിച്ച വോട്ടിൽ നിന്ന് ഈ വ്യക്തിക്കാവശ്യമായ വോട്ട് നൽകും. ബാക്കി വരുന്ന വോട്ടുകൾ ഇത് പോലെ തൊട്ടു താഴെയുള്ള വ്യക്തികൾക്കും ഇതേ പോലെ വീതിച്ചു നൽകും .
അതേ പോലെ, മിനിമം വോട്ട് ലഭിക്കാൻ വേണ്ടി ആ പാർട്ടിയുടെ ലിസ്റ്റിന് ലഭിച്ച വോട്ടിന്റെ പകുതി മാത്രമേ സ്ഥാനാർത്ഥികൾക്ക് വീതിച്ചു നൽകൂ .
Thoughts:
1. Proportional representation ഏകാധിപത്യം ഒഴിവാക്കാൻ നല്ലതാണെന്നാണെനിക്ക് തോന്നിയിട്ടുള്ളത് . പക്ഷെ തെരഞ്ഞെടുപ്പിന് ശേഷം കൂട്ട് കക്ഷി ഗവണ്മെന്റ് ഉണ്ടാക്കുന്നത് കൊണ്ട് എല്ലാവരുടെയും വിലപേശാനുള്ള കഴിവ് കൂടുതൽ ആയിരിക്കും.അത് കൊണ്ട് ഗവണ്മെന്റ് ഉണ്ടാക്കാൻ കുറച്ചു സമയമെടുക്കും. പക്ഷെ ലഭിക്കുന്ന സീറ്റിന്റെ എണ്ണം വോട്ട് ശതമാനവുമായി നേരിട്ട് ബന്ധപ്പെട്ടിരിക്കുന്നതിനാൽ ജനഹിതത്തെ കൂടുതൽ പ്രതിനിധീകരിക്കുന്നത് proportional representation ആണെന്നുള്ളത് വീക്ഷിക്കാവുന്നതാണ്. അതുകൊണ്ട് ഇന്ത്യ, ബ്രിട്ടൻ പോലെയുള്ള രാജ്യങ്ങളിലുള്ള plurality സംവിധാനത്തെക്കാളും നല്ലതാണെന്നാണ് എന്റെ അഭിപ്രായം.
2. വേറെ ഒരു നല്ല കാര്യമായി തോന്നിയിട്ടുള്ളത് എല്ലാ പാർട്ടിയും ഒറ്റയ്ക്ക് മത്സരിക്കേണ്ടതിനാൽ ഇന്നത്തെക്കാലത്തു പ്രാധാന്യം ഇല്ലാത്ത പല പാർട്ടികളും സ്വാഭാവികമായി ഒഴിവാക്കപ്പെടും .
NOTE:
ഒരു മണ്ഡലത്തിൽ ജയിച്ചു സീറ്റ് ലഭിച്ച ആൾക്കാർ ആ മണ്ഡത്തിനെ മൊത്തത്തിലാണോ അല്ല ഒരു പ്രത്യേക ഭാഗത്തിനെയാണോ പ്രതിനിധീകരിക്കുന്നതെന്നറിയാൻ സാധിച്ചില്ല.
References
2. http://www.electionpassport.com/electoral-systems/belgium/